RSS പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
