Breaking
Sun. Jun 14th, 2026

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ട CPIM പ്രവർത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തത്. കെ പി സി സ് അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം ആരോഗ്യമന്ത്രി കോഴിക്കോട് എത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റയിൽവേ സ്റ്റേഷനിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നിപ, ഷിഗല്ല അവലോകനയോഗം ചേർന്നു. കോഴിക്കോട് കലക്ടറേറ്റിൽ ആണ് യോഗം ചേർന്നത്. വിവിധ ജില്ലാ കളക്ടർമാർ,കോഴിക്കോട് ഡിഎംഒ, ഡി ഇ ഒയും ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *