Breaking
Thu. Aug 6th, 2026

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി ജോൺ വ്യക്തമാക്കി.

സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാ സ്ത്രീകൾക്കും ബസിൽ സൗജന്യ യാത്ര ചെയ്യാം, അത് സ്ത്രീകളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി തുടങ്ങിയ യുഡിഎഫ് സർക്കാർ. പദ്ധതി നിർത്തലാക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്ന് നുണപ്രചരണം ഉണ്ടെന്ന് മന്ത്രി ആരോപിച്ചു. കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വിവാദ പരാമർശത്തിൽ ശ്രദ്ധിക്കേണ്ടതായിരുന്നു. വിമർശനം ഉൾക്കൊള്ളുന്നു. ഖേദം പ്രകടിപ്പിക്കുന്നതിൽ തനിക്ക് വിഷമമില്ല. വിവാദം ഇവിടെ തീരണമെന്ന് മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ ചില സിപിഐഎം നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പദ്ധതി പൂർവ്വാദികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. സ്ത്രീകളോട് വിവേചനമില്ല. ആരുടെയും ഔദാര്യമല്ല സൗജന്യ യാത്രയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൻ ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നുവെന്നായിരുന്നു അധിക്ഷേപം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *