ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിർണായക നടപടയിലേക്ക് CPIM. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും?. കടുത്ത നടപടി വേണമെന്ന് നിലപാടിലാണ് ഭൂരിപക്ഷം അംഗങ്ങളും. അന്തിമ തീരുമാനം നാളത്തെ ജില്ലാ കമ്മിറ്റിയില്‍ എടുക്കും.കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് നാളത്തെ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കും.
സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.കഴിഞ്ഞ ആഴ്ച പത്മകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച വിമര്‍ശനം സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
പത്മകുമാറിനെതിരെ ജില്ലാ കമ്മിറ്റി തുടര്‍നടപടി എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസില്‍ നിലവില്‍ ജാമ്യത്തിലാണ് പത്മകുമാര്‍. കോന്നി മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പത്മകുമാറിനെ നവംബര്‍ 20നാണ് ശബരിമലയിലെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് ചെയ്തത്.
അതേസമയം ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നും ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമുള്ള വെളിപ്പെടുത്തലിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്റെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തേത്തി .
ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
