Breaking
Sun. Jun 14th, 2026

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ബിന്ദു കെ വര്‍ക്കി സ്വാഗതമാശംസിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ആത്തിക്കാ ഭായി യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍ എന്തെന്ന് വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ എസ് ഐ ധനേഷ് കുമാര്‍ വിശദീകരിച്ചു. പ്രധാന അദ്ധ്യാപിക ചടങ്ങിന് നന്ദി പറഞ്ഞു. വെള്ളമുണ്ട പ്രദേശത്തെ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിനിധികള്‍, യുവജന സംഘടനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *