Breaking
Sun. Jun 14th, 2026

‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, CPIM എംഎൽഎമാർ വിട്ടുനിൽക്കും’; ആളെ പറ്റിക്കൽ, പറയുന്നതല്ല നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദൻ


KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര,സിപിഐഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും. പറയുന്നതല്ല നടപ്പാക്കുന്നത്. ആളെ പറ്റിക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ്‌ കെ എസ് ആർ ടി സിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലാലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞത്. ഇപ്പൊ എങ്ങനെ മാറ്റി. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണ്. പറയുന്നത് അല്ല നടപ്പാക്കുന്നത്. ഉദ്ഘടനത്തിൽ സിപിഎം എം എൽ എമാർ വിട്ടു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ പത്മ കുമാറിന് മറുപടി പറയേണ്ടകാര്യം തനിക്കില്ല. അത് പത്മകുമാറിനോട് തന്നെ ചോദിക്കുക. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ്. ഭരണം തുടങ്ങി ഒരു മാസത്തിനുള്ളിൽ രണ്ട് രാജി. ജനകീയ പ്രതിഷേധത്തെ തുടർന്ന് ബെന്നി രാജിവച്ചു. സ്വജനപക്ഷപാതമാണ് നടന്നത്. അതിൽ ഇതുവരെ മറുപടി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണകൊള്ളയിലെ പ്രധാന പ്രതിയുടെ വക്കീൽ, ബി ജെ പി സഹയാത്രിനായ ആളെ സ്പെഷ്യൽ പ്രോസിക്യട്ടർ ആക്കിയത് അതീവ ഗൗരവം. സ്വർണ കൊള്ളക്കേസിലെ പ്രധാന ഫയൽ എല്ലാം കണ്ട ആളാണ്. ആരോഗ്യ മേഖലയിൽ ഗുരുതര പ്രശ്നങ്ങളുണ്ട്. ആരോഗ്യം വകുപ്പ് ഡയറക്ടറേപോലും സ്ഥലം മാറ്റുന്നു. റിയാസ് ഇടപെട്ടപ്പോൾ തടയുന്നു. കേരളത്തിലെ വി സി മാർ സംഘപരിവാർ വേദിയിൽ എത്തിയത് ഗൗരവം ഉള്ള പ്രശനം. ആർഎസ്എസ് നൂറാം വാർഷികത്തിൽ സംഘടകരെ പോലെ പ്രവർത്തിക്കുന്നു. ഇത് മത നിരപേക്ഷതയേ തകർക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *