Breaking
Sun. Jun 14th, 2026

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് എം.ജി, മലയാളം സർവകലാശാല വൈസ് ചാൻസലർമാരും; ചിത്രങ്ങൾ പുറത്ത്

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് സർവകലാശാല വൈസ് ചാൻസലർമാർ. കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന പരിപാടിയിലാണ് വി സിമാരും എത്തിയത്. ഡോ. മോഹനന്‍ കുന്നുമലിന് പുറമെ എം.ജി സർവകലാശാല വി സി ഡി.മാവൂത്ത്, മലയാളം സർവകലാശാല വി.സി സി.ആർ.പ്രസാദ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.

സംഘപരിവാറിന്റെ കാവിവൽക്കരണം സർവകലാശാലകളിൽ നടക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് വി സിമാരും ഈ പരിപാടിയിൽ പങ്കെടുത്തിട്ടുള്ളത്. വി സിമാർക്ക് എന്താണ് പരിപാടിയുടെ മുൻനിരയിൽ കാര്യമെന്നാണ് ഉയരുന്ന ചോദ്യം. എന്നാൽ വി സിമാരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കം മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *