Breaking
Mon. May 25th, 2026

കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ

  • പ്രതിനിധി സമ്മേളനം രാവിലെ 10.00 ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി IPS ഉം, കുടുംബ സംഗമവും പൊതു സമ്മേളനവും വൈകീട്ട് ആറിന് മന്ത്രി ഒ.ആർ. കേളുവും ഉദ്ഘാടനം നിർവഹിക്കും.

മുട്ടിൽ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ നാളെ (10.05.2025)ന് മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം രാവിലെ 10.00 മണിക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി IPS ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നടക്കുന്ന കുടുംബ സംഗമവും പൊതു സമ്മേളനവും കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാ സന്ധ്യ ഉണ്ടായിരിക്കും. വയനാട് അഡീഷണൽ എസ്.പി ടി.എൻ. സജീവ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ, സംസ്ഥാന ട്രഷറർ ജി.പി. അഭിജിത്ത്, ഡി.വൈ.എസ്.പി മാരായ വി.കെ. വിശ്വംഭരൻ, പി.എൽ.ഷൈജു, കെ. കെ. അബ്ദുൾ ഷെരീഫ്, എം എം. അബ്ദുൾ കരീം, കെ.പി.ഒ.എ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ്, സെക്രട്ടറി പി.സി. സജീവൻ, പോലീസ് സഹകരണ സംഘം പ്രസിഡണ്ട് കെ.എം. ശശിധരൻ, കെ.പി.എ സംസ്ഥാന നിർവാഹക സമിതിയംഗം ജോർജ് നിറ്റസ് തുടങ്ങിയവർ പങ്കെടുക്കും.

കൺവെൻഷൻ്റെ ഭാഗമായി ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, വോളിബോൾ ടൂർണമെന്റുകളും , രക്തദാന ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവയും നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *