Breaking
Sat. May 30th, 2026

പഠനോപകരണ കിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും

മാനന്തവാടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (CHRF) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കോട്ട് നട എ .ജെ .ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ൻ്റെ സഹകരണത്തോടെ ഗോത്രവിഭാഗത്തിലെ 27 കുടുംബങ്ങൾക്ക് പഠനോപകരണ കിറ്റ് വിതരണവും “ജീവിതമാണ് ലഹരി ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഠനോപകരണ കിറ്റ് തരുവണ വാർഡ് മെമ്പർ മമ്മൂട്ടി മദനിക്ക് കൈമാറി മാനന്തവാടി എം എൽ എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല ടി. എം അധ്യക്ഷത വഹിച്ചു. ഡി എച്ച് ആർ എഫ് വയനാട് ജില്ലാ പ്രസിഡൻ്റ് ഐ.വി സജിത്ത് പദ്ധതി വിശദീകരിച്ചു. എൽ എസ് എസ് ജേതാവ് മുഹമ്മദ് ആദിലിന് മെമൻ്റോ നൽകി അനുമോദിച്ചു. വാർഡ് മെമ്പർ മമ്മൂട്ടി മദനി , തരുവണ ജി എച്ച് എസ് എസി ലെ അബ്ദുൾ സലാം മാസ്റ്റർ , പി ടി എ പ്രസിഡൻ്റ് എം.കെ അഷ്റഫ് , വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് കമ്പ അബ്ദുള്ള ഹാജി , സി എച്ച്ആർ എഫ് വയനാട് ജില്ലാ ട്രഷറർ കെ സുനീറ എന്നിവർ സംസാരിച്ചു. എൻഎസ് എസ് പ്രോഗ്രാം ഓഫിസർ ഗ്രീഷ്മ ടി.സി സ്വാഗതവും കുമാരി പൗർണമി നന്ദിയും പറഞ്ഞു.

വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “ജീവിതമാണ് ലഹരി” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഡി എച്ച് ആർ എഫ് വയനാട് ജില്ലാ സെക്രട്ടറി മുജീബ് റഹ്‌മാൻ സ്വാഗതവും ജില്ലാ എക്സികുട്ടീവ് അംഗം അർജിത്ത് ബീവി നന്ദിയും പറഞ്ഞു.

തുടർന്ന് തൊണ്ണമ്പറ്റ ഉന്നതി നിവാസികൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറും പരിസരവും ജനകീയമായി വൃത്തിയാക്കി സൗന്ദര്യവൽക്കരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *