കെല്ലൂർ: പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ‘ന്യൂറോ കോഡ്’ പുസ്തക രചയിതാവുമായ കെ.സി. ബിഷർ മാസ്റ്ററെ കെല്ലൂർ-കാരാട്ടുകുന്ന് യുവജന കൂട്ടായ്മ ആദരിച്ചു.കെല്ലൂർ- കാരാട്ടുകുന്ന് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സാദിർ തലപ്പുഴ സ്നേഹോപഹാരം സമർപ്പിച്ചു. അക്ഷരലോകത്ത് തനതായ മുദ്ര പതിപ്പിച്ച ബിഷർ നാടിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ബാസിം ഗസ്സാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കൂട്ടായ്മ കൺവീനർ നവാസ് ടി. സ്വാഗതം പറഞ്ഞു. എഴുത്തൻ മജീദ്, യൂസഫ് ടി., അലി കാഞ്ഞായി, അസൈനാർ കെ തുടങ്ങിയവർ ആശംസകൾ നേർന്നു. നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് ഏറെ ഹൃദ്യമായാണ് സമാപിച്ചത്.
‘ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം
