മാനന്തവാടി: കെഎസ്ആര്‍ടിഎ (സിഐടിയു) മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, യുഎസ് എസ്, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. താഴെങ്ങാടി ഡിപ്പോയില്‍ ജില്ലാ പ്രസിഡണ്ട് രതീഷ് കേശവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിഐടിയു ജില്ലാ കമ്മിറ്റിയംഗം സിപി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജില്ല ഗതാഗത അധികാരി അനില്‍കുമാര്‍, സീനിയര്‍ സൂപ്രണ്ട് സുധീര്‍ റാം എന്നിവര്‍ സംസാരിച്ചു. ജാഫര്‍ തലപ്പുഴ സ്വാഗതവും നൗഫല്‍ ബിടി നന്ദിയും പറഞ്ഞു
