ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികൾ റിമാൻഡിൽ. മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായത്. അനിൽകുമാർ, കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം.കൂടുതൽ
പേർ ഉണ്ടോയെന്നു ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് മേധാവിയിൽ നിന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നിൽ സിപിഐഎം പ്രവർത്തകർ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമർശനം.
