Breaking
Tue. May 26th, 2026

സ്കൂൾ ഫിറ്റ്നസ് പഞ്ചായത്ത് ഉപസമിതി വിസിറ്റിംഗ് നടത്തി .

പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും . പഠനനിലവാരം ഉയർത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിക്കുന്നതിനും വേണ്ടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപസമിതി വിദ്യാഭ്യാസ കേന്ദ്രങ്ളിൽ പര്യടനം നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന . ഗവൺമെന്റ് എൽ പി സ്കൂൾ പടിഞ്ഞാറത്തറ . തെങ്ങുംമുണ്ട മഞ്ഞുറാം പേരാൽ . വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി കടവ് . എസ് എ എൽ പി കുറുമണി . മൂൺ ലൈറ്റ് സ്കൂൾ മുണ്ടകുറ്റി . ഈ എൽ പി കുപ്പിടി . എയുപിഎസ് പടിഞ്ഞാറത്തറ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പര്യടനം നടത്തിയത്. സ്കൂളുകളിൽ വളരെ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കുന്നതിന് അധികൃതർക്ക് ഉപസമിതി നിർദ്ദേശം നൽകി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ . വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ . കൺസെന്റ് വാർഡ് മെമ്പർമാരായ എം പി നൗഷാദ് . സൗമ്യ . സാജിത . രമ്യ . നജ്മത്ത് . സുഹറ . തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പര്യടനം നടത്തിയത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *