Breaking
Tue. May 26th, 2026

കര്‍ഷകര്‍ക്ക് അധിക വരുമാനം: ഔഷധസസ്യക്കൃഷി പദ്ധതിയുമായി ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി

കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഔഷധസസ്യക്കൃഷി പദ്ധതി നടപ്പാക്കുന്നു. കിസാന്‍ സര്‍വീസ് സൊസൈറ്റി, കോയമ്പത്തൂര്‍ ആര്യവൈദ്യശാല എന്നിവയുടെ സഹകരണത്തോടെയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചിറ്റരത്ത, ആടലോടകം, ഓരില, മൂവില, കുറുന്തോട്ടി,ബോംബെ നന്നാറി, കുമിഴ്, പലക പയ്യാനി, പുത്തരിച്ചുണ്ട, പിച്ചകം, കാട്ടുപടവലം, പാടത്താളി, ചെറുതേക്ക് കൃഷിയാണ് നടത്തുന്നത്. ബൈബാക്ക് ഗാരണ്ടി പദ്ധതിയുടെ പ്രത്യേകതയാണ്.കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ മൂന്ന് വര്‍ഷത്തെ തറവില നിശ്ചയിച്ച്
കമ്പനിയും പങ്കാളി സ്ഥാപനങ്ങളും ഏറ്റെടുക്കും. ഗുണമേന്‍മയുള്ള തൈകളും വിത്തുകളും കമ്പനി ലഭ്യമാക്കും. കൃഷിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കും.സംസ്‌കരണത്തില്‍ പിന്തുണ നല്‍കും.
ചെറുകിട കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദ കൃഷിരീതികളുടെ പ്രോത്സാഹത്തില്‍ ശ്രദ്ധ ചെലത്തും.
താത്പര്യമുള്ള കര്‍ഷകര്‍ക്ക് വിശദവിവരത്തിനും രജിസ്‌ട്രേഷനും 7012621314, 9746602363, 8921571208 എന്നീ നമ്പറുകളില്‍ വിളിക്കാം.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *