പനമരം: എവറസ്റ്റ് കീഴടക്കിയ പനമരത്തിന്റെ മരുമകൾ സുഹ്റ സിറാജിനെ പനമരം സഹൃദ വേദി അഭിനന്ദിച്ചു.
സാധാരണക്കാരായ മനുഷ്യർക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു മഹാ ദൗത്യത്തിന്റെ വിജയമാണ് സുഹ്റ കൈവരിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.
മൈനസ് ഡിഗ്രി തണുപ്പും, ഓക്സിജന്റെ കുറവും . ഏത് നിമിഷവും ജീവനെടുത്തേക്കാവുന്ന മഞ്ഞിടിച്ചിലുകളും, ശാരീരികവും മാനസികവുമായ കഠിനമായ വെല്ലുവിളികളും അതിജീവിച്ചാണ് സുഹ്റ സിറാജ് ലോകത്തിന്റെ നെറുകയിലെത്തിയത്. അസാധാരണമായ ധീരതയും, കരുത്തും ആത്മവിശ്വാസവും, നിശ്ചയദാർഢ്യവുംഈ ദൗത്യത്തിന് ആവശ്യമാണ്.
ലോകത്തിന്റെ നെറുകയിൽ കാൽവെച്ച സുഹറ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സുഹറയുടെ സ്വപ്നങ്ങൾക്കൊപ്പം നിന്ന ഭർത്താവ് വി. സിറാജിനെയും യോഗം അഭിനന്ദിച്ചു.
ഡി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കുനിയൻ അബ്ദുൽ അസീസ്, പൊരളോത്ത് അഹമദ് ഹാജി, പി.കെ.അബ്ദുൽ അസീസ്, മുരിക്കഞ്ചേരി സുലൈമാൻ ഹാജി, പി.കെ. അബ്ദുൽ നാസർ പ്രസംഗിച്ചു.
എവറസ്റ്റ് കീഴടക്കിയസുഹ്റ സിറാജിന്അഭിനന്ദനം
