കമ്മന ലിറ്റിൽഫ്ലവർ ദേവാലയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനു ബന്ധിച്ച് രാവിലെ 7.30 ന് അഭിവന്ദ്യ മെത്രാൻ ജൂബിലി പതാക ഉയർത്തുകയും വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നല്കുകയും ചെയ്തു. തുടർന്നു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട ലോഗോ നിർമാണം, ജൂബിലി ഗാന രചന എന്നീ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ജൂബിലി ഗാനം ആലപിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസം, മതബോധനം എന്നീ മേഖലകളിൽ പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടുന്നവർക്കുള്ള ജൂബിലി സ്കോളർഷിപ്പു തുക അഭിവന്ദ്യപിതാവ് ഏറ്റു വാങ്ങി. കൈക്കാരന്മാരായ ദിലീപ് പന്തയ്ക്കൽ ഷാജി മാതേക്കൽ ,ബേബി പാലമറ്റം,സെക്രട്ടറി ജോസ് കുന്നത്തു കുഴി , വിവിധ കൺവീനർമാർ എന്നിവർ നേതൃത്വം നല്കി. യോഗത്തിൽ ഫാ. എമ്മാനുവേൽ അറയ്ക്കപ്പറമ്പിൽ സ്വാഗതം ആശംസിക്കുകയും കുമാരി അൽഗ ഓരത്തിങ്കൽ ഇടവക ചരിത്രം അവതരിപ്പിക്കുകയും ജനറൽ കൺവീനർ ഔസേഫ് ഉണ്ടിക്കുഴ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
