Breaking
Mon. May 25th, 2026

ലഹരിമുക്തരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ലഹരിയുടെ ഇരുളിൽ നിന്നും മോചിതരായി പുതുജീവിതത്തിലേക്ക് കടന്നുവന്നവർക്കായി മാനന്തവാടി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലെ സ്കിൽ ലാബിൽ വച്ച് നടന്ന ചടങ്ങ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും അവർക്ക് മാനസിക പിന്തുണ നൽകുന്നതിലും കുടുംബങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീർഘകാലമായി സെന്ററിൽ ചികിത്സ തേടി ലഹരിവിമുക്തരായവരും അവരുടെ കുടുംബാംഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുത്തത്. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ചടങ്ങിൽ മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു.ലഹരിമുക്തിക്ക് ശേഷമുള്ള തുടർച്ചയായ പരിചരണവും ആത്മവിശ്വാസവും നിലനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ക്ലാസിൽ വിശദീകരിച്ചു.

ജനമൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാബു, പ്രിവന്റീവ് ഓഫിസർ കെ.കെ.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർ എം.കെ.മൻസൂർ അലി,ഡോ.മെറിൻ ജെറാർഡ്, സൈക്യാട്രിക് സോഷ്യൽ വർക്കർ പി.ജാസിറ,നഴ്‌സിംഗ് ഓഫിസർ പ്രീതി ജോർജ്ജ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഹരിമുക്ത ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ തങ്ങളുടെ അനുഭവങ്ങളും പുതുജീവിതത്തിലെ സന്തോഷങ്ങളും സംഗമത്തിൽ പങ്കുവച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *