Breaking
Tue. Oct 13th, 2026

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവറുകള്‍ പുറത്തിറക്കി

കല്‍പ്പറ്റ: അന്താരാഷ്്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവറുകള്‍ പുറത്തിറക്കി. സംസ്ഥാനത്തുമാത്രം കാണുന്ന അപൂര്‍വയിനം പ്രാണികളുടെ ചിത്രങ്ങളടങ്ങിയതാണ് കവറുകള്‍. ആറുവീതം വ്യത്യസ്ത പിന്‍കോഡുകള്‍, തീമുകള്‍, രൂപകല്‍പനകള്‍ എന്നിവ കവറുകളുടെ സവിശേഷതയാണ്.
ഹെഡ് പോസ്റ്റ് ഓഫീസില്‍ കവര്‍ പ്രകാശനം സീനിയര്‍ സൂപ്രണ്ട് വി. ശാരദ നിര്‍വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന് സലിം എം. പിച്ചന്‍ മുഖ്യാതിഥിയായി. തപാല്‍ വകുപ്പ് സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ അജയ് പപ്പന്‍, പോസ്റ്റ് മാസ്റ്റര്‍ പി.പി. ബാബു എന്നിവര്‍ പ്രസംഗിച്ചു. പ്രകാശനം ചെയ്ത കവറുകള്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ ലഭ്യമാണ്

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *