Breaking
Mon. May 25th, 2026

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

കൊച്ചി: കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആ​ഘോഷിച്ച് നടൻ മോഹൻലാൽ. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ തിയറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആ​ഘോഷം. അതിമനോഹരമായ ഒരു ബർത്ത് ഡേ ആയിരുന്നു ഇതെന്നും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്നും മോഹൻലാൽ പറഞ്ഞു.

“അതിമനോഹരമായ ഒരു ബർത്ത് ഡേ. ഒരിക്കൽ മാത്രം സംഭവിക്കുന്നത്. ഇന്നൊരു വ്യാഴാഴ്ചയായതു കൊണ്ട് ഇങ്ങനെയൊരു സിനിമയും റിലീസ് ചെയ്യാൻ പറ്റി. എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു. ഒരുപാട് സന്തോഷം. ആന്റണിക്ക് സ്പെഷ്യൽ നന്ദി.

മീന, എന്റെ കുടുംബത്തിന്. ജീത്തുവിന് വരാൻ പറ്റിയില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. നന്ദി, ഒരുപാട് നന്ദി”. – മോഹൻലാലിന്റെ വാക്കുകൾ.

മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര ചിത്രത്തിലെ നായികയായ മീന, എസ്തർ അനിൽ, ആന്റണി പെരുമ്പാവൂർ എന്നിവരും തിയറ്ററിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയിരുന്നു. അതേസമയം ദൃശ്യം 3 ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *