Breaking
Wed. Aug 26th, 2026

യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കർഷക സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള കാവലാളായി പ്രവർത്തിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പത്ത് വർഷമായി അവകാശ നിഷേധവും അവഗണനയും സഹിച്ച വിഭാഗമാണ് കർഷകർ. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന മാനിഫെസ്റ്റോയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. കർഷകരോട് സൗഹൃദ സമീപനം സ്വീകരിക്കുന്ന നിലപാട് സർക്കാർ ഭാഗത്തു നിന്നുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *