Breaking
Mon. May 25th, 2026

കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ് 21ന്

കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ്, ടി. സിദ്ദിഖ് എംഎല്‍എ കെയര്‍ കല്‍പ്പറ്റ, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ‘വയനാട് ടു ദി വേള്‍ഡ്’ എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ്-2026 സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ ഹോട്ടല്‍ ഇന്ദ്രിയ ഹാളിലാണ് പരിപാടി. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും കയറ്റുമതിക്കാര്‍ക്ക് ആഗോള വ്യാപാര രംഗവുമായി നേരിട്ട് ബന്ധപ്പടുന്നതിനും വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീറ്റ് നടത്തുന്നതെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ.എം. ഹമീദലി, സെക്രട്ടറി മുന്‍ഷിദ് അലി, ട്രഷറര്‍ ബാബു ജോര്‍ജ്, വൈസ് പ്രസിഡന്റ് വിജയന്‍ മേനോക്കി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കനറ ബാങ്ക് ചീഫ് മാനേജര്‍ എച്ച്.സി. സുനിത, ടി. സിദ്ദിഖ് എംഎല്‍എ കെയര്‍ പ്രതിനിധി പ്രഫ.പി. കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന ഏജന്‍സി പ്രതിനിധികള്‍, ജില്ലയിലെ വ്യവസായികള്‍, കയറ്റുമതിക്കാര്‍, കര്‍ഷകര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും. ഇതിനകം 150ല്‍പരം പേര്‍ രജിസ്റ്റര്‍ ചെയ്തു. പൊതുജനങ്ങള്‍ക്ക് https://forms.gle/S1ULUXStMCYjWYnK9 എന്ന ഗൂഗിള്‍ ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാം. മീറ്റ് ഉദ്ഘാടനം നിയുക്ത എംഎല്‍എ ടി. സിദ്ദിഖ് നിര്‍വഹിക്കും. കെ.എം. ഹമീദലി അധ്യക്ഷത വഹിക്കും. കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരന്‍ സിംഗ് ബെയ്ന്‍സ് മുഖ്യപ്രഭാഷണം നടത്തും. നിയുക്ത എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍, കനറ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഓഫീസ് ജനറല്‍ മാനേജര്‍ വിജയലക്ഷ്മി, സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സംഗീത തുടങ്ങിയവര്‍ സന്നിഹിതരാകും.
സാങ്കേതിക സെഷനുകളില്‍ ്കസ്റ്റംസ് അസി.കമ്മീഷണര്‍ ബൈജു ഡാനിയേല്‍, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ.ബാസിത്, കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കറുത്തമണി, എപിഇഡിഎ മേഖല മേധാവി ഉണ്ണിക്കൃഷ്ണന്‍, പ്ലാന്റ് ക്വാറന്റൈന്‍ ഓഫീസര്‍ കെ.എന്‍. പ്രകാശ്, എഫ്എസ്എസ്എഐ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍. ധന്യ, ഇസിജിസിയിലെ മേഘന എടകുളത്തൂര്‍, മുംബൈ മക്കിന്റോഷ് കാര്‍ഗോ ഇന്‍ഷ്വറന്‍സിലെ ജോഹാന്‍, കരിപ്പുര്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍ അസോസിയേഷന്‍ ജിയോ എമ്മാട്ടി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എ. ജിഷ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറുമുഖന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഓപ്പണ്‍ ഫോറം, പാനല്‍ സ്പീച്ച് എന്നിവ ഉണ്ടാകും.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *