Breaking
Mon. May 25th, 2026

മന്ത്രിമാരുടെ യാത്ര ‘മെട്രോ’യില്‍; ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ധന സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് അനുസൃതമായി വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വാഹനവ്യൂഹങ്ങളുടെ എണ്ണം കുറയ്ക്കുകയും വെറും നാല് വാഹനങ്ങളായി പരിമിതപ്പെടുത്തുകയും ചെയ്തു. അതില്‍ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. ഇന്ധന ലാഭവും കാര്യക്ഷമമായ ഭരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ‘മേരാ ഭാരത് മേരാ യോഗ്ദാന്‍’ എന്ന പരിപാടിക്ക് തുടക്കമിട്ടു.

എല്ലാ തിങ്കളാഴ്ചയും ‘മണ്‍ഡേ മെട്രോ’ ആയി ആചരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അന്നേ ദിവസം എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും മെട്രോയില്‍ യാത്ര ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ, ആഴ്ചയിലൊരിക്കല്‍ ‘നോ വെഹിക്കിള്‍ ഡേ’ ആചരിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ജീവനക്കാരുടെ യാത്രാ ബത്ത 10 ശതമാനം വര്‍ധിപ്പിക്കും. വിദേശയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിലെ ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അടുത്ത ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക വിദേശയാത്രകള്‍ നടത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *