Breaking
Mon. Aug 24th, 2026

വേൾഡ് ടാലന്റ് റെക്കോർഡിൽ ഇടംനേടി നീരജ റോസ്

കൽപ്പറ്റ: ലോക മാതൃദിനത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന അമ്മമാരുടെ സംഗമത്തിൽ ലോക ടാലന്റ് റെക്കോർഡ് സ്വന്തമാക്കി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ നീരജ റോസ്. 14 ജില്ലകളിൽ നിന്നായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 550 അമ്മമാരെ ആദരിക്കുന്നതിനായി ‘ട്രൂത്ത് ഓഫ് മദേഴ്സ്’ എന്ന കൂട്ടായ്മ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്.

‘മാതൃദിന സന്ദേശത്തിൽ അമ്മമാരുടെ ചൂണ്ടുവിരൽ അടയാളങ്ങൾ ശേഖരിച്ച ഏറ്റവും വലിയ ശേഖരം’ എന്ന വിഭാഗത്തിലാണ് നീരജ റോസ് ടാലന്റ് ബുക്കിൽ ഇടം നേടിയത്. ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ചടങ്ങിൽ വെച്ച് പുരസ്കാരം കൈമാറി.

വരദൂർ ആഞ്ചേരി ബിജോയ് ഐസക്കിന്റെ ഭാര്യയാണ് നീരജ. ഔദ്യോഗിക തിരക്കുകൾക്കിടയിലും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നീരജയുടെ ഈ അപൂർവ്വ നേട്ടം വയനാട് ജില്ലയ്ക്കും ആരോഗ്യവകുപ്പിനും വലിയ അഭിമാനമായി മാറി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *