Breaking
Mon. May 25th, 2026

‘കഷ്ടമായിരിക്ക്, ഒന്നുമേ ഇങ്ക ഇല്ലിയേ….’; വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി, നിരാശരായി പൊട്ടിക്കരഞ്ഞ് ടിവികെ അനുയായികൾ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനായി എത്തിയ ആയിരക്കണക്കിന് ആരാധകരാണ് നിരാശരായി മടങ്ങിയത്. ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ ടിവികെ അനുയായികളും ആരാധകരും സ്റ്റേഡിയത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതു കണ്ട് അമ്പരന്നു. പരിപാടി മാറ്റിയ വിവരമൊന്നും അറിയാതെയാണ് ഇവര്‍ ഒത്തുകൂടിയത്. സത്യപ്രതിജ്ഞാ പരിപാടി മാറ്റിയതില്‍ നിരാശരായി പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

വിജയ് മുഖ്യമന്ത്രിയാകുന്നതു കാണാന്‍ അരുമ്പാക്കം, കോയമ്പത്തൂര്‍ തുടങ്ങി ദൂര ദേശങ്ങളില്‍ നിന്നു വരെ പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ചെന്നൈ നഗരത്തിലെത്തിയിരുന്നു. സത്യപ്രതിജ്ഞ സംബന്ധിച്ച കൃത്യമായ അറിയിപ്പുകളൊന്നും ഇല്ലാത്തതിനാല്‍ നിരാശയോടെ, ഹൃദയവേദനയോടെയാണ് മിക്കവരും തിരികെപ്പോയത്. ‘വിജയ് മുഖ്യമന്ത്രിയാകുമെന്ന് കരുതി ഞങ്ങള്‍ വളരെയധികം സന്തോഷത്തോടെയാണ് വന്നത്, പക്ഷേ ഇവിടെ ഒന്നുമില്ല. ഗേറ്റുകള്‍ അടച്ചിരിക്കുന്നു. ഇത് വളരെ വേദനാജനകമാണ്.’ ടിവികെ അനുയായി ചാരുലത പറഞ്ഞു.

ഗേറ്റുകള്‍ ഇതുപോലെ അടച്ചിരിക്കുന്നത് കാണുന്നത് ഒരു ഞെട്ടലാണ് എന്നാണ് കാഴ്ചപരിമിതിയുള്ള ഗുണസുന്ദരി അഭിപ്രായപ്പെട്ടത്. മകനോടു പോലും പറയാതെയാണ് വിജയിന്റെ സത്യപ്രതിജ്ഞ കാണാനെത്തിയതെന്നും ഗുണസുന്ദരി പറയുന്നു. അതിനിടെ, സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ടിവികെ നേതാവ് വിജയ് തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി വിജയ് വീണ്ടും കൂടിക്കാഴ്ച നടത്തി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് വിജയ് അറിയിച്ചു. ടിവികെയുടെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍ംമാരുടെ യോഗവും വിജയ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *