Breaking
Mon. May 25th, 2026

ആരോഗ്യവകുപ്പിന്റെ കീഴിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം

പടിഞ്ഞാറത്തറ. ആരോഗ്യവകുപ്പിന്റെ കീഴിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ആസ്മ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ടൗണും പരിസരപ്രദേശങ്ങളും പി എച്ച് സി പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള തലങ്ങളിലും ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും ഹരിത കർമ്മ സേന അംഗങ്ങളുടെയും നേതൃത്വത്തിൽ വൃത്തിയാക്കി. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഹാരിസ്കണ്ടിയൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി രാകേ ഷ് പൊതുപ്രവർത്തകരായഎം മുഹമ്മദ് ബഷീർ. പി കെ വർഗീസ്. എം ബി ഷംസുദ്ദീൻ. നന്നാട്ട് ജോണി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് പി കെ മുഹമ്മദ്. ജനറൽ സെക്രട്ടറി ടി നാസർ. ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. ജെ എച്ച് ഐ ജോൺസൺ നന്ദി പറഞ്ഞു

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *