പച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടി

05.05.2026 തിയതി മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ദിലീപ് എമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്ക് മാനന്തവാടി വില്ലേജ് ക്ലബ്കുന്ന് ഭാഗത്ത് വെച്ച് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ ചേരിയമൂല ഭാഗത്ത് അത്തിലൻ വീട്ടിൽ ഇബ്രാഹിം മകൻ മുഹമ്മദ് അസ്‌ലം എ(വ.23/2026) എന്നയാളെ KL 14 X 3137 നമ്പർ മഹീന്ദ്ര pickup വാഹനത്തിൽ 27.485 ഗ്രാം മെത്തംഫിറ്റാമിൻ കടത്തിക്കൊണ്ടു വന്നതിനു പിടികൂടിയിട്ടുള്ളതാണ്. പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാനുൽ ജിംസൺ ടി പി, വിപിൻ പി എന്നിവർ പങ്കെടുത്തിട്ടുള്ളതാണ്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് സെക്കന്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തിട്ടുള്ളതാണ്

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *