Breaking
Mon. May 25th, 2026

യുഡിഎഫ് പറഞ്ഞത് പോലെ ചെയ്തു; എല്‍ഡിഎഫിനെ സംപൂജ്യരാക്കിയത് ആറ് ജില്ലകളില്‍

ആറ് ജില്ലകളാണ് എല്‍ഡിഎഫിനെ സമ്പൂര്‍ണമായി കൈവിട്ടത്. വയനാടും മലപ്പുറവും എല്‍ഡിഎഫിനോട് കടക്ക് പുറത്ത് പറഞ്ഞു. എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം.

മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. തവനൂരും പൊന്നാനിയും ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് പതിനയ്യായരത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കി. താനൂരില്‍ നിന്ന് മണ്ഡലം മാറിയെത്തിയ വി അബ്ദുറഹിമാനെ തിരൂറുകാര്‍ നിലം തൊടീച്ചില്ല. തവനൂരില്‍ കെടി ജലീലിനും ദയനീയ പരാജയം. വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. മാനന്തവാടിയില്‍ മന്ത്രി ഒ ആര്‍ കേളുവിനെ കോണ്‍ഗ്രസിന്റെ ഉഷ വിജയന്‍ മലര്‍ത്തിയടിച്ചു. കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് ജയിച്ചത് 45,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി. എറണാകുളം ജില്ലയില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം നിന്ന കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കോതമംഗലം മണ്ഡലങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. ഒരു റൗണ്ടില്‍ പിന്നിലായെങ്കിലും വിഡി സതീശന് പറവൂര്‍ നല്‍കിയക ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളില്‍. തൃക്കാക്കരയില്‍ ഉമ തോമസിന്റെ ഭൂരിപക്ഷം അമ്പതിനായിരത്തിന് മുകളില്‍.

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരില്‍ മന്ത്രി വിഎന്‍ വാസവന് ഒരു തവണപോലും ലീഡുയര്‍ത്താന്‍ സാധിച്ചില്ല. വൈക്കത്ത് പി പ്രദീപ് മാത്രമാണ് യുഡിഎഫിനോട് പൊരുതിനിന്നത്. അവസാനം. 1360 വോട്ടിന് കെ ബിനിനിമോനോട് പ്രദീപ് അടിയറവ് പറഞ്ഞു. ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനെ റോയ് കെ പൗലോസ് വീഴ്ത്തിയത് 23,822 വോട്ടിന്. കഴിഞ്ഞ തവണ മുപ്പതിനായിരത്തിന് മുകളില്‍ എംഎം മണിക്ക് ഭൂരിപക്ഷം നല്‍കിയ ഉടുമ്പന്‍ചോല ഇത്തവണ എല്‍ഡിഎഫിനെ കൈവിട്ടു. പീരൂമേട്ടിലും എല്‍ഡിഎഫ് ദയനീയ തോല്‍വി ഏറ്റുവാങ്ങി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *