Breaking
Tue. May 26th, 2026

ഐഎന്‍ടിയുസി യുദ്ധവിരുദ്ധ റാലിയും സമ്മേളനവും നടത്തി

കല്‍പ്പറ്റ: ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. നഗരത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും യുദ്ധങ്ങളുടെ തിക്തഫലം കൂടുതല്‍ അനുഭവിക്കുന്നത് തൊഴിലാളികളാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി.
ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, അരുണ്‍ദേവ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, സി.കെ. ജിതേഷ്, ആര്‍. ഉണ്ണിക്കൃഷ്ണന്‍, സി.സി. തങ്കച്ചന്‍, രാധ രാമസ്വാമി, ഹര്‍ഷല്‍ കോന്നാടന്‍, ഒ. ഭാസ്‌കരന്‍, നജീബ് പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടിയില്‍ യുദ്ധവിരുദ്ധ റാലിയും സമ്മേളനവും പി.പി. ആലി ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് കെ.വി. ഷിനോജ് അധ്യക്ഷത വഹിച്ചു. ടി.എ. റെജി, ബി. സുരേഷ് ബാബു, പടകുട്ടില്‍ ജോര്‍ജ്, പാറയ്ക്കല്‍ ജോസ്, കെ.ടി. നിസാം, കെ. കൃഷ്ണന്‍, ടി. ഉഷാകുമാരി, ഗിരിജ സുധാകരന്‍, ബേബി തുരുത്തി, പി.എസ്. രാജേഷ്, പി. ഗഫൂര്‍, സി.ബി. പ്രസാദ്, വൈശാഖ് കാട്ടിക്കുളം, പി.ബി. മൊയ്തു, പി.ഡി. ഉമ്മച്ചന്‍, വിനു ഇല്ലിക്കല്‍, സാബു പൊന്നിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.ജെ. അലക്‌സ്, എ.കെ. രാഘവന്‍, സെമിന ജെസി, ടി.കെ. ആര്‍ഷിദ്, ബഷീര്‍ ചിറക്കര, കെ.ആര്‍. വസന്ത, നദീറ സലിം,അണ്ണന്‍ തേറ്റമല, ഷാജി ജോണ്‍, എസ്. സജീവന്‍, രാജേഷ് പെരുവക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *