Breaking
Mon. May 25th, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി

കൽപറ്റ:വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ ജില്ലയുടെ ജനറൽ ഒബ്സർവറായിരുന്ന ഡോ. ശ്രീധർ ബാബു അധാൻകിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ രാജീവ് നന്ദൻ ശ്രീവാസ്തവയും ബത്തേരി മണ്ഡലത്തിൽ ഹരിയാന സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ കുൽദീർ സിങ്ങുമാണ് വോട്ടെണ്ണൽ നിരീക്ഷകരായി പ്രവർത്തിക്കുക.

കൽപറ്റ വോട്ടെണ്ണൽ നിരീക്ഷകൻ്റെ ഓഫിസ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും ബത്തേരി നിരീക്ഷകന്റെ ഓഫിസ് ബത്തേരി ഗവ.ഗസ്റ്റ് ഹൗസിലും മാനന്തവാടി നിരീക്ഷകന്റെ ഓഫിസ് മാനന്തവാടി ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിലും പ്രവർത്തനം ആരംഭിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *