Breaking
Mon. May 25th, 2026

‘പട നയിച്ചവൻ നാട് നയിക്കട്ടെ, UDF ജയിക്കും, VDS നയിക്കും’; മലപ്പുറത്തും എറണാകുളത്തും വി ഡി സതീശന് അനുകൂല ഫ്ലക്സുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മാത്രം ബാക്കി യുഡിഎഫിൽ ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലും വി ഡി സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് എടരിക്കോട് ടൗണിലെ ഫ്ലക്സിലുള്ളത്. വിഡിഎസ് നാട് നയിക്കട്ടെ എന്ന് തൃക്കാക്കരയിലെ ഫ്ലക്സ്ബോർഡിലുമുണ്ട്.

“നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ” എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ലക്സിൽ പറയുന്നത്. ടീം എടരിക്കോട് യൂത്ത് കോൺഗ്രസ്സ് എന്ന പേരിലാണ് ഫ്ലക്സ്. എടരിക്കോട് ടൗണിൽ ആണ് ഫ്ലക്സ് ഉയർത്തിയത്. നേരത്തെ തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂർ ഭാഗത്തും പാറപ്പുറത്തും ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വി.ഡി സതീശന് എതിരെയും കോട്ടക്കലിൽ ഫ്ലക്സ് ഉയർന്നിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *