Breaking
Mon. May 25th, 2026

സംസ്ഥാനത്ത് അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരളത്തിൽ പല സ്ഥലങ്ങളിലും ഇക്കഴിഞ്ഞ ദിവസവും ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്.

കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയർന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *