Breaking
Fri. Jul 10th, 2026

കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

കമ്പളക്കാട്: കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.
40ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

കരിയർ ഗൈഡൻസ് ക്യാമ്പിന് ബാസിത് വാഫി വെട്ടം നേതൃത്വം നൽകി. കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി മറ്റത്തൂർ പ്രാർത്ഥന നടത്തി.

ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് വി. പി. അബ്ദുൽ ഷുക്കൂർ ഹാജിയുടെ സാന്നിധ്യത്തിൽ ട്രഷറർ ജംഷീദ് കിഴക്കയിൽ സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡന്റ് മോയിൻ ഉസ്താദ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അലിബാവ, അബ്ദുൽ മുത്തലിബ്, കൗൺസിലർമാരായ നാസർ പള്ളിപ്പറമ്പൻ, ഹാരിസ് പുത്തലൻ, സാജിദ് മണിയോടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *