രാഷ്ട്രീയമെന്നത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും. വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമെന്നും മുഹമ്മദ് റിയാസ്. ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്ന് റിയാസ് വ്യക്തമാക്കി.
എൽഡിഎഫ് സ്ഥാനാർഥി അപരന്മാരെ നിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ നോക്കിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. . ബേപ്പൂരിൽ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ രണ്ട് കമ്മലുമിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി പറഞ്ഞിരുന്നു.
