Breaking
Sun. Aug 23rd, 2026

പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍


നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല എന്ന് ആവര്‍ത്തിച്ചു. നിലവിലെ വിപണി സാഹചര്യം വില വര്‍ധിപ്പിക്കേണ്ട അവസ്ഥയിലല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഔദ്യോഗിക വിവരങ്ങളെ മാത്രം വിശ്വസിക്കണമെന്നും കേന്ദ്രം പറയുന്നു.

ആഗോള എണ്ണ വിപണി അസ്ഥിരമായി തുടരുകയും റീട്ടെയ്ല്‍ ഇന്ധന വ്യാപാരികള്‍ വലിയ നഷ്ടം നേരിടുകയും ചെയ്യുമ്പോഴാണ് ഈ ഉറപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ആന്ധ്രാപ്രദേശില്‍, പെട്രോള്‍ വില വര്‍ധനവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പമ്പുകളില്‍ നീണ്ട നിരകള്‍ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിശദീകരണം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *