Breaking
Thu. Jul 9th, 2026

മൂര്‍ഖനും കടുവയും നേര്‍ക്കുനേര്‍; ഒടുവില്‍

വനവുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് വനഭംഗി വിവരിക്കുന്നതാണെങ്കില്‍ മറ്റു ചിലത് കാട്ടിലെ വന്യമൃഗങ്ങളെ സംബന്ധിക്കുന്നതാണ്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് കൗതുകം ജനിപ്പിക്കുന്ന വിഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകാറ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വിഡിയോയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ എക്‌സില്‍ പങ്കുവെച്ച വിഡിയോയാണ് വേറിട്ടതാകുന്നത്. കാട്ടില്‍ അപൂര്‍വ്വമായി മാത്രം കാമറ കണ്ണുകളില്‍ പതിയുന്ന കടുവയുമായി ബന്ധപ്പെട്ടതാണ് വിഡിയോ. കടുവയും മൂര്‍ഖനും നേര്‍ക്കുനേര്‍ നില്‍ക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. തുടക്കത്തില്‍ മൂര്‍ഖനെ കടുവ ആക്രമിക്കാന്‍ തുനിയുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ കൊത്താന്‍ ആഞ്ഞതോടെ കടുവ പിന്മാറുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ കടുവ പിന്മാറിയിട്ടും മൂര്‍ഖന്‍ വിടാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ല. വഴി മാറി പോകാന്‍ കടുവ ശ്രമം ആരംഭിച്ചപ്പോഴും മൂര്‍ഖന്‍ വീണ്ടും കൊത്താന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. എന്നാല്‍ കടുവ പ്രത്യാക്രമണത്തിന് മുതിരാതെ വീണ്ടും വഴി മാറി പോകാന്‍ ഒരുങ്ങുന്നതാണ് വിഡിയോയുടെ അവസാനം.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *