Breaking
Mon. May 25th, 2026

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്:സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂരിന് മൂന്നാം സ്ഥാനം

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയിലെ പെരിക്കല്ലൂര്‍ സ്‌കൂളിന് മൂന്നാം സ്ഥാനം. പുൽപ്പള്ളി പെരിക്കല്ലൂര്‍ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എ.എസ് ആസിം ഇഷാന്‍, എ.എസ് അന്‍സഫ് അമാന്‍, എന്നിവരാണ് സ്‌കൂള്‍ തലത്തില്‍ ജില്ലയ്ക്കായി നേട്ടം കരസ്ഥമാക്കിയത്. സഹോദരങ്ങളായ അന്‍സഫ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്, ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ജനുവരി 29 ന് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസില്‍ ഇവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ വനിതാ കോളേജില്‍ നടന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയില്‍ കോളേജ് വിഭാഗത്തില്‍ നിന്ന് 40 ഉം സ്‌കൂള്‍ വിഭാഗത്തില്‍ 41 ഉം ടീമുകളാണ് പങ്കെടുത്തത്. യോഗ്യത നേടിയ ടീമുകളാണ് ഗ്രാന്റ് ഫിനാലയില്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ വിഭാഗത്തില്‍ വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ. ദില്‍നാഥ്, അന്ന ഐറിന്‍ വര്‍ക്കി എന്നിവര്‍ നാലാം സ്ഥാനത്തിന് അര്‍ഹരായി. ഡോ. കെ.എം വിഷ്ണു നമ്പൂതിരി, ഡോ. ജി.കെ ആഗ്നേയ്, അമിത് മധുപാല്‍ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *