Breaking
Mon. May 25th, 2026

ഉന്നതി ജല്‍ സുരക്ഷാ പദ്ധതി; ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി

മാനന്തവാടി: വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്‌ വിവിധ ഉന്നതികളില്‍ ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി.
മൂന്നുവര്‍ഷം നീളുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയിലൂടെ തിരുനെല്ലി പഞ്ചായത്തിലെ കുനിക്കോട്‌, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂര്‍, എടയൂര്‍കുന്ന്‌ ഉന്നതികളിലും നൂല്‍പ്പുഴ പഞ്ചായത്തിലെ മായിക്കര, മാടക്കുന്ന്‌, അബേദ്‌കര്‍ മണലിമൂല, മാടപ്പുര, ഓടാന്‍കൊല്ലി, കോളൂര്‍ ഉന്നതികളിലുമാണ്‌ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നത്‌. ഓരോ പ്രദേശത്തെയും ഭൂഗര്‍ഭ ജലത്തിന്റെ അവസ്‌ഥയും നീരൊഴുക്ക്‌ സംബന്ധിച്ചും മനസിലാക്കേണ്ടത്‌ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ശാസ്‌ത്രീയ ആസൂത്രണത്തിന്‌ ആവശ്യമാണ്‌.
ഭൗമ ശാസ്‌ത്രജ്‌ഞനും നിലമ്പൂര്‍ ഗവ. കോളജ്‌ അധ്യാപകനുമായ പ്രഫ. ഗോവിന്ദന്‍കുട്ടിയും സംഘവുമാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌. കാരിത്താസ്‌ ഇന്ത്യ നാഷണല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററും കാലാവസ്‌ഥാവിഭാഗം മേധാവിയുമായ ഡോ. വി.ആര്‍. ഹരിദാസ്‌, വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ജിനോജ്‌ പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്‌, തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങള്‍, സൊസൈറ്റി ടീം ലീഡര്‍ ദീപു ജോസഫ്‌, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റോബിന്‍ ജോസഫ്‌, സീനിയര്‍ എന്‍ജിനിയര്‍ സെബാസ്‌റ്റ്യന്‍ മാത്യു, നൂല്‍പ്പുഴ പ്രോജക്‌ട് ഹെഡ്‌ കെ.സി. ബിജു, ജൂണിയര്‍ എന്‍ജിനിയര്‍ നീരജ സുരേന്ദ്രന്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാരായ അഷ്‌ജിന്‍ സണ്ണി, ഒ.പി. ജയ, നിമിഷ മോന്‍സി, ലിജ കുര്യാക്കോസ്‌ പഠനത്തില്‍ പങ്കെടുത്തു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *