Breaking
Thu. Jul 9th, 2026

റവന്യൂ അവാര്‍ഡ്: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുപ്പാടി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂ അവാര്‍ഡില്‍ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിന്. സേവനമികവ്, വരുമാന ശേഖരണത്തിലെ നേട്ടങ്ങള്‍, ജനസൗഹൃദ സമീപനം അടിസ്ഥാനമാക്കിയാണ് വില്ലേജ് ഓഫീസ് അംഗീകാരം നേടിയത്. 2025- ല്‍ റവന്യൂ റിക്കവറി, അടിസ്ഥാന ഭൂനികുതി, കെട്ടിട-ആഡംബര നികുതികളില്‍ മികച്ച വരുമാന ശേഖരണമാണ് വില്ലേജ് നടത്തിയത്. പട്ടയ മിഷനിലൂടെ വില്ലേജ് പരിധിയിലെ 25 ലധികം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ജില്ലയില്‍ സംഘടിപ്പിച്ച തരംമാറ്റല്‍ അദാലത്തില്‍ നൂറിലേറെ അപേക്ഷകളാണ് തീര്‍പ്പാക്കിയത്. ഓഫീസില്‍ ലഭ്യമാവുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി. സി.എം.ഡി.ആര്‍.എഫ്, വിവിധ പെന്‍ഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിശ്ചിത സമയപരിധിക്കകം പരിശോധിച്ച് കൃത്യത ഉറപ്പാക്കി ഓഫീസ് രജിസ്റ്റര്‍, രേഖകള്‍ കൃത്യതയോടെ സൂക്ഷിക്കുകയും ഓഫീസ് ജനസൗഹൃദമാക്കി മാറ്റി. മികച്ച വില്ലേജ് ഓഫീസര്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജ് ഓഫീസര്‍ ഇ. കദീജ, പുറക്കാടി വില്ലേജ് ഓഫീസര്‍ പി.ജി സ്മിത, സുല്‍ത്താന്‍ ബത്തേരി വില്ലേജ് ഓഫീസര്‍ ടി. ജി പ്രദോഷ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് അര്‍ഹമാക്കിയതെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *