Breaking
Mon. May 25th, 2026

‘തല’ തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ സൂപ്പർ താരം എം എസ് ധോനി ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ധോനിയുടെ വിവരമിക്കലിനെക്കുറിച്ചു നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരം ഈ സീസണിൽ കളിക്കുമെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ധോനി. ഫ്രാഞ്ചൈസിക്ക് ലഭിച്ച അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചതും താരമായിരുന്നു. 2016, 2017 സീസണുകളില്‍ സിഎസ്‌കെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ റൈസിങ് പൂനെ സൂപ്പർജയന്റ് ടീമിനായി കളിച്ച ധോനി പിന്നീട് വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയെത്തി. പ്രായം 44 ആയിട്ടും ആരാധകരുടെ പ്രിയങ്കരനാണ് ഇപ്പോഴും ‘തല’ എന്നറിയപ്പെടുന്ന ധോനി.

ഐപിഎല്‍ 2026 ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ധോനി കളത്തിലിറങ്ങുമെന്ന പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ചെന്നൈ ആരാധകർ സ്വീകരിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഐ പി എല്ലിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മത്സരം വിശദീകരിക്കുന്നതിനും താരങ്ങളെ വിമർശിക്കുന്നതും വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അത് തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *