Breaking
Tue. May 26th, 2026

ബാറുകളുടെ പ്രവർത്തന സമയ വിവാ​ദം; കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ

ബാറുകളുടെ സമയം നീട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ. പ്രതിഷേധം ആസൂത്രണം ചെയ്യാൻ കെഎസ്ഇബിസി മദ്യവിരുദ്ധ സമിതി ഓർത്തഡോക്സ് സഭാക്ഷനുമായി കൂടിക്കാഴ്ച നടത്തി. മറ്റു മതങ്ങളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആദ്യഘട്ടം എന്ന നിലയിൽ സർക്കാരിനും രാഷ്ട്രീയപ്പാർട്ടികൾക്കും നിവേദനം നൽകാനാണ് തീരുമാനം.

ബാറുകളുടെ സമയം വർദ്ധിപ്പിച്ചത് സഭകളെ ചൊടിപ്പിച്ചിരുന്നു . എന്നാൽ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് തൽക്കാലം സഭകൾ കടക്കില്ല. കെഎസ്ഇബിസി മദ്യപിരുദ്ധ സമിതി കാതോലിക്കാ ബാബയുമായി നടത്തിയ ചർച്ചയിൽ ചില പ്രധാന തീരുമാനങ്ങൾ കൈകൊണ്ടു. മദ്യത്തിൽ നിന്നുള്ള വരുമാനം കുറയ്ക്കാനും നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. മറ്റ് മതത്തിൽ ഉള്ളവരെയും ഉൾപ്പെടുത്തി പ്രതിഷേധം ശക്തമാക്കണമെന്ന് കാതോലിക്കാ ബാബയും വ്യക്തമാക്കി. കോട്ടയത്തെ ഓർത്തഡോക്സ് സഭ ആസ്ഥാനത്തായിരുന്നു ആദ്യ കൂടികാഴ്ച.

ഇതിനിടെ സർക്കാരിന്റെ പുതിയ മദ്യമായ മിന്നൽ മാജിക്കിന്റെ ഉത്പാദനം ആരംഭിച്ചു. പാലക്കാട് മേനോൻ പാറയിലുള്ള ഡിസ്പ്ലേരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഉൽപ്പാദനത്തിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.13500 കേസ് മദ്യമാണ് ഇവിടെനിന്നും ഉത്പാദിപ്പിക്കുന്നത്. വിഷയത്തിൽ സഭാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പ്രതിപക്ഷ പാർട്ടികളും ഇത് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. വലതു ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഉണ്ടാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *