കാസർഗോഡ് ഉദുമയിൽ ഗെയിറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരൻ മരിച്ചു. ഉദുമ പള്ളം തെക്കേക്കര മാഹിൻ റാസിയുടെയും റഹീമയുടെയും മകൻ അബുതാഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്ന് വന്നതാണ് രണ്ടര വയസുകാരൻ. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
