2026 നവംബർ 14 ശനി
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസിന് എൻജിൻ തകരാർ. സ്റ്റേഷനിൽ നിന്ന് കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെയാണ് ട്രെയിനിന്റെ എൻജിനിൽ തകരാർ സംഭവിച്ചത്. ഇതോടെ ട്രെയിൻ ട്രാക്കിൽ കുടുങ്ങി. എൻജിൻ മാറ്റുന്നതിനുള്ള നടപടികൾ റെയിൽവേ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ വലിച്ച് തിരികെ സ്റ്റേഷനിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
കേരള എക്സ്പ്രസ് കുടുങ്ങിയതിനെ തുടർന്ന് മറ്റ് ട്രെയിനുകളുടെയും സർവീസുകൾ വൈകുകയാണ്. ഇത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്.
