Breaking
Sat. Nov 14th, 2026

സ്വന്തം പ്രശ്നത്തിൽ നിന്ന് പിറന്ന ബിസിനസ് ആശയം; ഐടി ജോലി ഉപേക്ഷിച്ച് അരക്കോടി കൊയ്യുന്ന ബെംഗളൂരു ദമ്പതികൾ

2026 നവംബർ 14 ശനി

ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനും നഗരങ്ങളിലെ ജോലിത്തിരക്കുകൾക്കിടയിൽ ദിവസവും എന്ത് കഴിക്കുമെന്ന ചോദ്യം പലരെയും അലട്ടാറുണ്ട്. തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം പാകം ചെയ്യുക വലിയ വെല്ലുവിളിയാണ്. എളുപ്പവഴിയായി ഓൺലൈനിൽ ഓർഡർ ചെയ്യാമെങ്കിലും വീട്ടിലെ ഭക്ഷണം ലഭിക്കുക അത്ര എളുപ്പമല്ല. ബെംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനും നേരിട്ടതും ഇതേ വെല്ലുവിളിയായിരുന്നു. ഓൺലൈനിൽ 20 മിനിറ്റ് കാണിക്കുന്നവ പാകം ചെയ്യാൻ ഇരട്ടി സമയമെടുക്കുമെന്ന് ആദിത്യ പറയുന്നു. തങ്ങളെ അലട്ടുന്ന അതേ പ്രശ്നം ഒരുപാടുപേർ നേരിടുന്നു എന്ന് മനസ്സിലാക്കി ഒടുവിൽ പ്രശ്നപരിഹാരം കാണാൻ ഇരുവരും തീരുമാനിച്ചു.

2024 സെപ്റ്റംബറിൽ ബെംഗളൂരുവിൽ ‘വെൽഫെഡ്’ (Wellfed) എന്ന പേരിൽ ആരോഗ്യകരമായ ആഹാരം നൽകാൻ ഒരു സംരംഭം ആരംഭിച്ചു. ഭക്ഷണം ഓർഡർ ചെയ്ത് മടുത്ത രണ്ട് ഐടി ജീവനക്കാർ ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭക ദമ്പതികളാണ്. ഒമ്പത് മാസം കൊണ്ട് അരക്കോടിയിലധികം രൂപയാണ് ഇരുവരും സമ്പാദിച്ചത്. 15 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടക്കം സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള 15 ലക്ഷം രൂപയായിരുന്നു ആദ്യ നിക്ഷേപം. രുചിയോടൊപ്പം ആരോഗ്യകരമായ ഭക്ഷണം ചെറിയ വിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ദിവസവും സമയത്തിന് ആഹാരം തയ്യാറാക്കാൻ സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെ കേന്ദ്രീകരിച്ചാണ് വെൽഫെഡിൻ്റെ പ്രവർത്തനം.

ഭക്ഷണത്തിൽ വേണ്ടത്ര അളവിൽ പോഷകങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടി. ആദ്യ ഘട്ടത്തിൽ അടുത്ത കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമാണ് ഭക്ഷണം നൽകിക്കൊണ്ടിരുന്നത്. അവരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചപ്പോൾ സംരംഭം കൂടുതൽ ആളുകളിലേക്ക് വികസിപ്പിക്കുകയായിരുന്നു. ദാൽ, ആലൂ ഗോപി, പനീർ തുടങ്ങിയ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് വെൽഫെഡിലെ പ്രധാനികൾ. ഡിസ്പോസിബിൾ പാത്രങ്ങൾക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഒമ്പത് മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ചെറിയ നിക്ഷേപത്തിൽ ആരംഭിച്ച സംരംഭം ചുരുങ്ങിയ കാലയളവിൽ ആളുകൾക്ക് പ്രിയങ്കരമായി.

2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ വെൽഫെഡ് 56 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. ഇതിനോടകം 1,500ലധികം ഉപഭോക്താക്കളിലേക്ക് എത്താനും അരലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനും സംരംഭത്തിന് കഴിഞ്ഞു. സാധാരണക്കാരെ ദിവസവും അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമം എങ്ങനെ ഒരു മികച്ച ബിസിനസ് ആശയമായി മാറ്റാം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഈ ദമ്പതികളുടെ സംരംഭം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *