Breaking
Mon. Nov 2nd, 2026

ആരോഗ്യ സര്‍വകലാശാല കലോത്സവത്തിലെ സംഘര്‍ഷം; 25 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

2026 നവംബർ 2 തിങ്കൾ

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പാരിപ്പള്ളി പൊലീസ് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി കോട്ടയ്ക്കേറം സ്വദേശികളായ വിഷ്ണു (38), രാജേഷ് (33), ദീപു കൃഷ്ണ (34), ആരോമല്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പുറത്ത് നിന്നുള്ളവര്‍ പ്രകോപനം കൂടാതെ വിദ്യാര്‍ഥികളെ അക്രമിച്ചുവെന്നാണ് എഫ്‌ഐആര്‍.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വെച്ചാണ് കലോത്സവം നടന്നത്. ഇതിനിടെ പുറത്തുനിന്ന് കുറച്ചുപേര്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു അക്രമം.

സംഘര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ അമല്‍ദേവ് ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കലോത്സവത്തില്‍ വിജയികളായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമാപന സമ്മേളനത്തില്‍ ബാനര്‍ ഉയര്‍ത്തിയതാണ് പ്രകോപന കാരണം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *