Breaking
Fri. Oct 30th, 2026

നിപ; മൂന്ന് വര്‍ഷത്തിനിടെ മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ.എ.എസ് അനൂപ് കുമാര്‍

2026 ഒക്ടോബർ 30 വെള്ളി

കോഴിക്കോട്: നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ എ.എസ് അനൂപ് കുമാര്‍. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് കരകയറുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് അനൂപ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കുന്നു. അതേസമയം മരുന്നിന്‍റെ ആധികാരികതയിൽ സംശയമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. എന്നാൽ ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് വന്നശേഷമേ കൂടുതൽ പറയാനാവൂ. എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതിഷേധിച്ചവർക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട് എന്നും മുരളീധരൻ ചോദിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതൽ ഇടപാടുകൾ. ഇതിൽ ആരെല്ലാം ഇടനിലക്കാരായി. ഇത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് കൊടുക്കരുതെന്ന് മാത്രമേ പറയുന്നുള്ളൂ. ക്ലിനിക്കൽ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോ.അനൂപിന്‍റെ വാക്കുകൾ കേരളത്തിൽ നിപ രോഗം ബാധിച്ച് ഈ 2023-25 കാലഘട്ടത്തിൽ മരണപ്പെട്ട രോഗികളും, അതേപോലെതന്നെ അവരെ ചികിത്സയ്ക്ക് ഉപയോഗിച്ച റെംഡെസിവിർ എന്ന മരുന്നും സംബന്ധിച്ച് ചില വിവാദങ്ങളൊക്കെ ശ്രദ്ധയിൽപെടുകയുണ്ടായി. അതോടനുബന്ധിച്ച് എനിക്ക് കുറച്ചു കാര്യങ്ങളാണ് പറയാനുള്ളത്. ഒന്ന്, നമുക്കെല്ലാവർക്കും അറിയുന്നതുപോലെ റെംഡെസിവിർ എന്ന് പറയുന്ന മരുന്നാണ് നമ്മൾ 2018-നും 19-നും ശേഷം കേരളത്തിൽ നിപ വന്നപ്പോഴൊക്കെ ഉപയോഗിച്ചത്.

അതിന്റെ കൂടെ തന്നെ മോണോക്ലോണൽ ആന്റിബോഡിയും ചികിത്സയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇത് എത്രത്തോളം ഫലപ്രദമാണ് എന്നുള്ളത് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. നമ്മൾ ഇത് എബോലയ്ക്ക് ഉപയോഗിച്ച പോലെതന്നെ ഇതിനകത്തും ഫലപ്രദമായിരിക്കാം എന്നുള്ള രീതിയിലാണ് നമ്മൾ ചില അനിമൽ സ്റ്റഡീസിന്റെ ഒക്കെ ഡാറ്റ വെച്ചിട്ടാണ് ഈ മരുന്ന് ഉപയോഗിച്ചത്. ഇനി നമ്മൾ രോഗത്തിനെ പറ്റി പറയുകയാണെങ്കിൽ, 2023-ൽ കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ചിട്ടാണ് അന്ന് ഈ പേരാമ്ബ്ര മരുതോങ്കരയിലുള്ള ഒരു കുടുംബത്തിൽ രോഗശ്രീകരണം നടന്നത്. അന്ന് 23-ൽ ടോട്ടൽ ആറ് രോഗികളിലാണ് രോഗനിർണയം നടന്നത്. നാല് രോഗികൾ രക്ഷപ്പെട്ടു, രണ്ട് രോഗികൾ മരണപ്പെട്ടു. ആ രണ്ട് രോഗികൾ മരണപ്പെട്ടത് ഒന്ന്, ഇവിടെ നിന്ന് രോഗം ഡയഗ്നോസ് ചെയ്ത ശേഷം മുൻപേ അവരുടെ കുടുംബത്തിലെ ഒരു രോഗി കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു എന്ന് മനസ്സിലാക്കി, അദ്ദേഹത്തിന്റെ ചില രോഗലക്ഷണങ്ങളിൽ ചില വ്യത്യാസങ്ങൾ നമുക്ക് വീണ്ടും സംസാരിച്ചപ്പോഴാണ് ആ പഴയ സാമ്പിൾ എടുത്ത് വീണ്ടും പരിശോധിച്ചത്. അപ്പോഴാണ് അത് നിപ്പയാണെന്നും അന്നാണ് ആദ്യമായി സ്ഥിരീകരിച്ചത്. പക്ഷേ അന്ന് ആ രോഗിക്ക് ഒരു ചികിത്സയും നിപ്പ എന്ന രീതിയിൽ കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ മരണകാരണവും ഈ ചികിത്സയുമായി യാതൊരു ബന്ധവുമില്ല. പിന്നീട് രണ്ടാമത് ഒരു രോഗി വടകര മങ്ങാട് ഭാഗത്തുനിന്നുള്ള ഒരു രോഗി, വടകര ഒരു സ്വകാര്യ ആശുപത്രിയിൽ പോവുകയും അവിടെനിന്ന് പിന്നീട് കോഴിക്കോട് മിംസിലേക്ക് റെഫർ ചെയ്യുകയും, ഇവിടെ വന്ന് രോഗി വളരെ ഗുരുതരാവസ്ഥയിലായ രോഗി ഇവിടെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്തി ഉടനെതന്നെ ഈ ഹൃദയസ്തംഭനം ഉണ്ടാവുകയാണ് ചെയ്തത്. അതിനുശേഷം പിന്നീട് ഇത് അച്ചട രോഗലക്ഷണങ്ങളിൽ നമുക്ക് ചോദിച്ചത് എന്നുള്ള സംശയം കാരണം അന്ന് ഈ ഈ മൃതശരീരത്തിൽ നിന്ന് നമ്മൾ സാമ്പിൾ എടുത്ത് അയച്ചപ്പോഴാണ് അത് നിപ്പയാണെന്ന് മനസ്സിലായത്.

അപ്പോൾ അവിടെയും നമ്മൾ റെംഡെസിവിർ എന്ന് പറയുന്ന മരുന്ന് ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് 23-ലെ രണ്ട് മരണങ്ങളിലും റെംഡെസിവിർ എന്നുള്ള മരുന്ന് ഉപയോഗിച്ചിട്ടില്ല. അന്ന് രക്ഷപ്പെട്ടത് രണ്ട് രോഗികൾ ഇവിടെ നിന്ന് രക്ഷപ്പെടുകയുണ്ടായി. ഒരു കുട്ടി നിങ്ങളൊക്കെ ഓർക്കുന്നുണ്ടാവാം, വെന്റിലേറ്ററിലൊക്കെ കിടന്ന രോഗി രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു രോഗി ഇവിടെ നിന്ന് ചികിത്സയിൽ പൂർണ്ണമായിട്ടും രക്ഷപ്പെടുകയുണ്ടായി. വേറൊരു രോഗി കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് രക്ഷപ്പെട്ടത്. മറ്റൊരു രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ആ ചികിത്സയിൽ ഉണ്ടായിരുന്നത്. അപ്പോൾ അന്ന് മറ്റു രോഗികളൊക്കെ രക്ഷപ്പെടുകയാണ് ഉണ്ടായത്. പിന്നീട് 2024-ലാണ് അന്ന് ഇതേപോലെതന്നെ ഈ പെരിന്തൽമണ്ണ പാണ്ടിക്കാട് ഉള്ള ഒരു രോഗി ആദ്യം പെരിന്തൽമണ്ണ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയും, പിന്നീട് അത് ഇവിടെ കോഴിക്കോട് മിംസിലേക്ക് വരികയും, നമ്മൾ ഇവിടുന്ന് ചില രോഗലക്ഷണങ്ങളുള്ള വ്യത്യാസവും എംആർഐയിലെ വ്യത്യാസവും ഒക്കെ കണ്ടിട്ട് നമ്മൾ ടെസ്റ്റ് ചെയ്യുകയും അത് നിപ്പയാണെന്ന് മനസ്സിലാവുകയും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു, ഒരു കുട്ടിയായിരുന്നു അത്. അത് രാത്രിയാണ് ഇവിടുന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. രാവിലെ തന്നെ രക്തസ്രാവം കാരണം കുട്ടി മരണപ്പെടുകയും ചെയ്തു. അപ്പൊ അന്നും ഈ റെംഡെസിവിർ എന്നുള്ള ഒരു മരുന്ന് കൊടുക്കാൻ പോലുമുള്ള സമയം അന്ന് ഉണ്ടായിട്ടില്ല ആ കുട്ടിയുടെ കാര്യത്തിൽ. രണ്ടാമത് ഒരു രോഗി പെരിന്തൽമണ്ണ ഭാഗത്തുതന്നെയുള്ള രോഗി മരണപ്പെട്ടത് ഒരു സ്വകാര്യ ആശുപത്രിയിൽ പെരിന്തൽമണ്ണയിൽ ചികിത്സയിൽ ഇരുന്ന രോഗി മരണപ്പെടുകയും, പിന്നീട് അദ്ദേഹത്തിന്റെ ഹിസ്റ്ററി ഒക്കെ ഒരു ആരോഗ്യപ്രവർത്തകൻ വീട്ടിൽ പോയി ചോദിച്ചപ്പോൾ ഇതേപോലെ ഈ ന്യൂമോണിയയും അതേപോലെ എൻസെഫലൈറ്റിസിന്റെ രോഗലക്ഷണങ്ങൾ ഉണ്ടെന്ന് മനസ്സിലാവുകയും, അതിന്റെ ഭാഗമായിട്ട് അത് മുൻപേ ശേഖരിച്ചു വെച്ച സ്രവങ്ങളൊക്കെ എൻഐവി പൂനെയിലേക്ക് അയച്ചപ്പോഴാണ് അത് നിപ്പ സ്ഥിരീകരണം ഉണ്ടായത്.

അതും മരണപ്പെട്ടതിനു ശേഷമാണ്. അപ്പോൾ അതുകൊണ്ട് തന്നെ അവിടെയും 2024-ലും ഈ രണ്ട് രോഗികൾ മരണപ്പെട്ടെങ്കിലും ആ രണ്ട് രോഗികളിലും റെംഡെസിവർ ഉപയോഗിച്ചിട്ടില്ല. പിന്നീട് 2024-ൽ രണ്ട് രോഗികളാണ് രക്ഷപ്പെടുകയുണ്ടായത്. ആകെ നാല് രോഗികൾ, അതിൽ രണ്ട് പേർ രക്ഷപ്പെട്ടു. ഒന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ ചികിത്സയിലാണ് ചികിത്സയിൽ ഇരിക്കുമ്പോഴാണ് ആ രോഗി രക്ഷപ്പെടുന്നത്. മറ്റൊരു രോഗി പെരിന്തൽമണ്ണ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം രക്ഷപ്പെട്ടത്. അപ്പോൾ അവർക്കാണ് ചിലപ്പോൾ റെംഡെസിവർ ഉപയോഗിച്ചിട്ടുണ്ടാവുക. പക്ഷേ ആ രോഗികൾ രണ്ടാളും രക്ഷപ്പെടുകയുണ്ടായത്. പിന്നീട് വീണ്ടും 2026-ലാണ് ഈ രാമനാട്ടുകര ഭാഗത്തുള്ള ഒരു രോഗി കോഴിക്കോട് മിംസിൽ വരികയും നമ്മൾ ഇവിടുന്ന് രോഗസ്ഥിരീകരണം നടത്തുകയും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റുകയും അവിടുന്ന് ചികിത്സ തുടരുകയും ചെയ്തു. ആ ആ രോഗി പിന്നീട് ഇതേപോലെ തന്നെ റെംഡെസിവറും അതേപോലെ ഈ മോണോക്ലോണൽ ആന്റിബോഡിയുമാണ് ഉപയോഗിച്ചത്. ആ റെംഡെസിവർ അത് ഈ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഇമ്പോർട്ട് ചെയ്യുകയാണ് ചെയ്തത്. അപ്പോൾ ആ രോഗി രക്ഷപ്പെടുകയാണ് ചെയ്തത്. പിന്നീട് റെംഡെസിവറിനെ പറ്റി പറയുകയാണെങ്കിൽ അത് അവസാനമായി ഇന്ത്യയിൽ ഞാൻ മനസ്സിലാക്കുക 2022-ലാണ് ഇന്ത്യയിൽ പ്രൊഡക്ഷൻ ഉണ്ടായിരിക്കുന്നത്. സാധാരണ രീതിയിൽ രണ്ട് വർഷമാണ് അതിന്റെ എക്സ്പയറി ഉള്ളത്. അപ്പോൾ 24 വരെയാണ് അത് നമുക്ക് ഇന്ത്യയിൽ അത് ഉപയോഗിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാവുക. അപ്പോൾ അതിനുശേഷം വന്ന രോഗികൾ ഏത് ടൈപ്പിലുള്ള മരുന്നുകളാണ് കൊടുത്തത് എന്നതിനെപ്പറ്റി എനിക്ക് കൃത്യമായി അറിയില്ല. എന്തായാലും ഈ റെംഡെസിവറിന്റെ ഉപയോഗവും ഈ നിപ്പ രോഗികളിലെ മരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തോന്നുന്നില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *