Breaking
Thu. Oct 29th, 2026

വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി പരാതി; പ്രതിഷേധവുമായി രക്ഷിതാക്കള്‍

കൽപ്പറ്റ:വയനാട് മീനങ്ങാടി ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിന്സിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം.

വിനോദയാത്രയ്ക്കുശേഷം സ്കൂളിലെത്തിയ പ്രിന്സിപ്പല് ഷിബി കൃഷ്ണനെയും പി.ടി.എ പ്രസിഡന്റ് എസ് ഹാജിസിനെയും നാട്ടുകാരും രക്ഷിതാക്കളും ചേര്ന്ന് തടഞ്ഞു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിദ്യാര്ഥികള് പറയുന്നത്.

വൈദ്യപരിശോധനയ്ക്ക് വിധേയനായശേഷമേ പ്രിന്സിപ്പലിനെ സ്കൂളില് പ്രവേശിപ്പിക്കാനാകൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. സ്ഥലത്ത് സംഘര്ഷാവസ്ഥയായതിന് പിന്നാലെ പൊലിസ് ഇടപെട്ടു. ഷിബിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, താന് മദ്യപിച്ചിട്ടില്ലെന്നാണ് പ്രിന്സിപ്പല് പറയുന്നത്. പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസിനെ മദ്യം മണക്കുന്നതായി വിദ്യാര്ഥികള് പരാതിപ്പെട്ടതോടെ അദ്ദേഹത്തെ വാഹനത്തില്നിന്ന് ഇറക്കിവിട്ടെന്നും പ്രിന്സിപ്പല് പറഞ്ഞു.

മൂന്ന് ബസുകളിലായാണ് സ്കൂളില് നിന്ന് സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ഹൈദരാബാദില് ഇറക്കിവിട്ട പി.ടി.എ പ്രസിഡന്റ് തിരികെ എത്തിയിട്ടില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *