Breaking
Thu. Oct 29th, 2026

കോൺഗ്രസ് ഭവന പദ്ധതി നിർമ്മാണം വേഗത്തിലാക്കി: 10 വീടുകൾ പൂർത്തിയായി വരുന്നു

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കി. മേപ്പാടി കുന്നമ്പറ്റയിലെ ആറര ഏക്കർ സ്ഥലത്താണ് ജോലികൾ പുരോഗമിക്കുന്നത്. തൃക്കൈപ്പറ്റയിൽ നിർമ്മാണം പൂർത്തിയായ ലീഗ് ഭവന പദ്ധതിയുടെ കരാറുകാരായ നിർമ്മാൺ ഏജൻസിയാണ് കോൺഗ്രസിന്റെ വീടുകളും നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമ്മാണം നടത്തുന്നത്. ഇതിൽ 10 വീടുകളുടെ കോൺക്രീറ്റ് ജോലികളിൾ അന്തിമഘട്ടത്തിൽ എത്തി. രണ്ടു വീടുകൾ കോൺക്രീറ്റിങ്ങിന് പാകമായി. മറ്റ് രണ്ടു വീടുകളുടെ തറ കെട്ടി ഉയർത്താനുള്ള ജോലികൾ നടന്നുവരികയാണ്. 1120 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്റൂമുകൾ, കിച്ചൻ, ഹാൾ, വരാന്ത എന്നിവയോട് കൂടിയ വീടുകളാണ് ഇവ. ഗുണഭോക്താക്കൾക്ക് വേണമെങ്കിൽ രണ്ടാം നിലയും നിർമ്മിക്കാം. വീടുകളെ കൂടാതെ പൊതു കളിസ്ഥലം, അങ്കണവാടി എന്നിവയും ഉണ്ടാകും. തറക്കല്ലിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും കാലവർഷത്തിലെ കനത്ത മഴയിൽ ജോലികൾ നടന്നിരുന്നില്ല . ഇത് വലിയ ആരോപണത്തിന് ഇടയാക്കിയിരുന്നു. ഫണ്ട് എവിടെ കോൺഗ്രസ് വീട് എവിടെ കോൺഗ്രസ് എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകൾ ഭവന പദ്ധതിയുടെ ഭൂമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇപ്പോൾ മഴ മാറിയതോടെയാണ് ജോലികൾ വേഗത്തിലാക്കിയത്. ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമ്മാണം ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കാനാണ് കോൺഗ്രസ് സംഘടനാ നേതൃത്വം നിർമ്മാണ ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *