Breaking
Thu. Oct 29th, 2026

നിപ്പ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് കാരണമോ? ഗുരുതര ആരോപണവുമായി ആരോഗ്യ മന്ത്രി; അന്വേഷണം

2026 ഒക്ടോബർ 29 വ്യാഴം

തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ എന്നു സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ ആറു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മരണങ്ങളെക്കുറിച്ചും മരുന്ന് നൽകിയ മറ്റ് രോഗികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. നിപ്പ, കോവിഡ് പോലുള്ള അസുഖങ്ങൾക്ക് നൽകി വരുന്ന റെംഡെസിവർ എന്ന മരുന്നിന്റെ കാര്യത്തിലാണ് നിലവിൽ ആശങ്ക ഉയർന്നിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി 2021 ജൂൺ മൂന്നിനാണ് അവസാനമായി റെംഡെസിവർ വാങ്ങിയത്. ഇത്തരത്തിൽ വാങ്ങിയ 3000 വയലിന്റെ ആകെ വില 42 ലക്ഷം രൂപയാണ്. 2023 മേയ് 30 വരെയായിരുന്നു മരുന്നിന്റെ കാലാവധി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ലഭിച്ച റിപ്പോർട്ട് പ്രകാരം റെംഡെസിവർ മരുന്ന് 2023-24 സാമ്പത്തിക വർഷം 102 വയലും 2024-25 സാമ്പത്തിക വർഷം 34 വയലും 2025-26 സാമ്പത്തിക വർഷം 10 വയലും 2026-27 വർഷം 50 വയലും ഉപയോഗിച്ചിട്ടുണ്ട്. 2023ൽ ആറ് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും 2024ൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും 2025ൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും മരിച്ചിരുന്നു.

എന്നാൽ 2026-ൽ ഒരു കേസ് റിപ്പോർട്ട് ചെയ്‌തെങ്കിലും രോഗി സുഖം പ്രാപിച്ചു. 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് നൽകിയ മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്ന് സംശയിക്കുന്നുവെന്നാണ് മന്ത്രി പറയുന്നത്. 2026-27 സാമ്പത്തിക വർഷം ഉപയോഗിച്ച 50 വയൽ മരുന്ന് 2026 ജൂൺ 12ന് ബഹ്‌റൈനിൽ നിന്ന് വരുത്തി നിപ്പ രോഗിക്ക് നൽകിയതാണ്. റെംഡെസിവർ മരുന്ന് നൽകിയിട്ടുള്ള മുഴുവൻ രോഗികളുടെയും വിവരങ്ങൾ ഡിഎംഇ, ഡിഎച്ച്എസ് മുഖാന്തരം ലഭ്യമാക്കാനും നിർദേശം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *