Breaking
Wed. Oct 14th, 2026

വിജയിന് ആശ്വാസം; അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജിയിൽ തെറ്റില്ല

2026 ഒക്ടോബർ 14 ബുധൻ

ചെന്നൈ ∙ ടിവികെയിൽ ചേരാൻ 6 അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ചത് അംഗീകരിച്ച തമിഴ്നാട് സ്പീക്കറുടെ നടപടിക്കു മദ്രാസ് ഹൈക്കോടതിയുടെ അംഗീകാരം. എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതിയിൽ 2 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശം നൽകി. രാജിയുടെ കാരണം അന്വേഷിക്കാൻ സ്പീക്കർക്കു ബാധ്യതയില്ലെന്നു കോടതി വ്യക്തമാക്കി. രാജിവച്ച എംഎൽഎമാരിൽ രണ്ടു പേർ ഉപതിരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥികളായി മത്സരിച്ചു വിജയിച്ചിരുന്നു. അവശേഷിച്ച നാലു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതു കോടതി പരിഗണനയിലാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *