Breaking
Wed. Oct 14th, 2026

15 വർഷത്തിനിടെ ഏഴ് മരണം; കൂടത്തില്‍ കേസില്‍ കാര്യസ്ഥന്‍ അറസ്റ്റില്‍

2026 ഒക്ടോബർ 13 ചൊവ്വ

തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കാര്യസ്ഥന്‍ പിടിയില്‍. കാര്യസ്ഥന്‍ രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. ജയമാധവന്‍ നായരുടെ മരണത്തിലാണ് നടപടി. അസ്വാഭാവിക മരണത്തിന് കേസെടുത്തായിരുന്നു അന്വേഷണം. കുടുംബത്തിലെ മറ്റ് ആറ് പേരുടെ മരണത്തിലും ദുരൂഹത സംശയിച്ചിരുന്നു. 2017ലാണ് ജയമാധവന്‍ നായര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. തലക്കേറ്റ ക്ഷതം മൂലം ജയമാധവന്‍ മരിച്ചുവെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സ്വത്ത് തട്ടിയെടുത്തതിന് രവീന്ദ്രന്‍ നായര്‍ അടക്കം 12 പേരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. 15 വര്‍ഷത്തിനിടെ തറവാട്ടിലെ സ്വത്തിന് അനന്തരാവകാശികളാകേണ്ട ജയമാധവന്‍ ഉള്‍പ്പെടെ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപ്പിള്ളയുടെ മകനാണ് ജയമാധവന്‍.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *